ഓട്ടോമൊബൈൽ എൻജിനീയറിങ് ഇനി MBITS ൽ പഠിക്കാം..
കോതമംഗലം വി. മാർ തോമാ ചെറിയപള്ളിയുടെ MBITS പോളിടെക്നിക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്‌സിന് അനുമതി ലഭിച്ചു. നമുക്ക് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് അനുവദിച്ചു കിട്ടിയെങ്കിലും NOC വൈകിയത് കൊണ്ടു അലോട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷെ കുട്ടികൾക്ക് മെറിറ്റ് അഡ്മിഷൻ നേടാൻ സ്പോട്ട് അഡ്മിഷൻ പ്രയോജനപ്പെടുത്താം.. പരമാവധി ഈ വിവരം എല്ലാവരിലേക്കും എത്തിക്കാൻ സഹായിക്കുമല്ലോ. കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ് മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (MBITS POLYTECHNIC COLLEGE)